postoffice-march
തൊഴിലുറപ്പ് തൊഴിലാളികളുടെ മാര്‍ച്ചും ധര്‍ണ്ണയും പി. തങ്കം ഉദ്ഘാടനം ചെയ്യുന്നു.

നന്തിക്കര: നന്തിക്കര പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ്‌ തൊഴിലാളി യൂണിയൻ പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് പി. തങ്കം ഉദ്ഘാടനം ചെയ്തു. മണി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. സി.പി.എം നെല്ലായി ലോക്കൽ സെക്രട്ടറി ഇ.കെ. അനൂപ്, യൂണിയൻ കൊടകര ഏരിയ പ്രസിഡന്റ് അമ്പിളി സോമൻ, രഞ്ജിനി മോഹൻ, പ്രിയ സുനിൽ എന്നിവർ സംസാരിച്ചു.