ചാലക്കുടി: കൂടപ്പുഴയിൽ മൊബൈൽ ടവർ നിർമ്മിക്കാൻ നൽകിയ അനുമതി റദ്ദാക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. കൗൺസിൽ അറിയാതെ അനുമതി നൽകിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. പത്താം വാർഡിലും ടവറിന് നൽകിയ അംഗീകാരം റദ്ദാക്കും.

മൊബൈൽ ടവറിനായുള്ള അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് യോഗ തീരുമാനം. അപേക്ഷകൾക്ക് കൗൺസിൽ പരിഗണയില്ലാതെ ലൈസൻസ് നൽകരുതെന്നും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കൗൺസിൽ ഐക്യകണ്‌ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ജിജൻ മത്തായി, ഉഷ സ്റ്റാൻലി, പി.എം. ശ്രീധരൻ, ഉഷ പരമേശ്വരൻ, ജീജൻ മത്തായി, ബിജു ചിറയത്ത്, ജിയോ കിഴക്കുംതല, യു.വി. മാർട്ടിൻ, കെ.വി. പോൾ, വി.ജെ. ജോജി, വി.സി. ഗണേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.