kvves-convevtion
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പ്പമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പ്പമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് പി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.ജെ. പയസ് മുഖ്യപ്രഭാഷണം നടത്തി. എ.എം. കമറുദ്ധീൻ, പി.എം. റഫീഖ്, വി.കെ. ജോഷി, ദാസൻ മുളങ്ങിൽ, വി. വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായി ചെയർമാൻ പി. പവിത്രൻ, ജനറൽ കൺവീനർ പി.വി. വിശ്വനാഥൻ, ട്രഷറർ എ.എം. കമറുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു..