ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ജർമനിയിലെ ഡ്യൂസ്‌ബെർഗ് എസ്സെൻ സർവകലാശാലയിലെ ട്രഡീഷണൽ ഇന്ത്യൻ മെഡിസിൻ വിഭാഗവുമായി ഗവേഷണ കരാർ ഒപ്പുവച്ചു. സോറിയാസിസ് രോഗത്തിൽ ആയുർവേദ ചികിത്സ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആദ്യ ഗവേഷണം. സോറിയായിസ് രോഗികൾക്ക് സൗജന്യ പരിശോധനയും മരുന്നു വിതരണവും ഇതിന്റെ ഭാഗമായി പി.എൻ.എൻ.എം ആയുർവേദ കോളേജിൽ ലഭിക്കും. ചടങ്ങിൽ ഡ്യൂസ്‌ബെർഗ് എസ്സെൻ സർവകലാശാലയിലെ ആയുർവേദ വിഭാഗം മേധാവി ഡോ. ശ്യാൽകുമാർ, പി.എൻ.എൻ.എം ആയുർവേദ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത് എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രിൻസിപ്പൽ ഡോ. എം.പി. ഈശ്വര ശർമ്മ, വിവിധ വകുപ്പു മേധാവികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.