പാവറട്ടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുല്ലശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27, 28, 29, 30 തീയതികളിലായി നടത്തുന്ന 'ആരോഗ്യ സന്ദേശ യാത്ര''യുടെ ബ്ലോക്ക് തല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കും. മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ നിർവഹിക്കും. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി അദ്ധ്യക്ഷനാകും. നാലു നാൾ നീണ്ടുനിൽക്കുന്ന 'ആരോഗ്യ സന്ദേശ യാത്ര'യ്ക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്ന് മുല്ലശ്ശേരി സി.എച്ച്.സി സൂപ്രണ്ട് ഡോ. കെ.ടി. സുജ അഭ്യർത്ഥിച്ചു.