തൃശൂർ: മോദിയുടെ സ്തുതിപാഠകരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി, എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. സമ്പൂർണ ഏകാധിപതിയുടെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്നവർ മുന്നോട്ടുവയ്ക്കുന്ന ആഖ്യാനം മനസിലാവുന്നില്ല. കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്ന മോദിയെ അതിന്റെ പേരിൽ പ്രശംസിക്കുന്നത് കോൺഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ ദുർബലപ്പെടുത്തും. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെ കരിവാരിത്തേക്കാനാണ് മോദി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. തരൂരിന്റെ മോദി സ്തുതിയിൽ കേരളത്തിലെ കോൺഗ്രസിൽ വിവാദം മുറുകുമ്പോഴാണ് ആരുടെയും പേര് പരാമർശിക്കാതെയുള്ള പ്രതാപന്റെ കത്ത്.