പാവറട്ടി: മാലിന്യം കൊണ്ട് ഒഴുക്ക് തടസപ്പെട്ട കൊച്ചിൻ ഫ്രോണ്ടിയർ തോട് ഹിപ്‌സ്റ്റേഴ്‌സ് കാക്കശ്ശേരിയും, വൈറ്റ് ലൈൻ വാട്‌സ് ആപ്പ് ഗ്രൂപ്പും, നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. ശുചീകരണ ഉദ്ഘാടനം കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമൽ നിർവഹിച്ചു. ചിറമ്മലച്ചന്റ കാനകളും തോടുകളും വ്യത്തിയാക്കുക എന്ന കാന വിപ്ലവത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ടി.വി. കൊച്ചുണ്ണി, ബാബു ടി.പി, കബീർ ഹംസ, ഹൈദർ പണ്ടറക്കാട്, കബീർ, ബർഹത്ത് ബഷീർ, മണികണ്ഠൻ ടി.എസ്, അർജുനൻ സി.എൻ എന്നിവർ നേതൃത്വം നൽകി. പാവറട്ടി സബ് ഇൻസ്പക്ടർ ജോസഫ്, സി.ജെ. സ്റ്റാൻലി, ടി.സി. മോഹനൻ, പി.ആർ. പ്രേമൻ, രാമകൃഷ്ണൻ തത്തോത്ത്, ജിയോ ഫോക്‌സ് എന്നിവർ ആശംസ അർപ്പിച്ചു.