kda-dherna
എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കോടാലി പാഡി പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ സമരം പി. തങ്കം ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ വിവിധ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളുടെ മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടാലി പാഡി പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് പി. തങ്കം ഉദ്ഘാടനം ചെയ്തു. വൃന്ദ ഭാസ്‌കരൻ അദ്ധ്യക്ഷയായി. സി.പി.എം വെള്ളിക്കുളങ്ങര ലോക്കൽ സെക്രട്ടറി പി.സി. ഉമേഷ്, പി.കെ. രാജൻ, റോസിലി കുര്യൻ എന്നിവർ സംസാരിച്ചു.

കൊടകര നോർത്ത് സൗത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊടകര ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും യൂണിയൻ കൊടകര ഏരിയാ സെക്രട്ടറി ടി.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ. പദ്മനാഭൻ അദ്ധ്യക്ഷനായി. യൂണിയൻ കൊടകര ഏരിയാ പ്രസിഡന്റ് അമ്പിളി സോമൻ, എം.ഡി. നാരായണൻ, ജോയ് നെല്ലിശ്ശേരി, ഇ.എൽ. പാപ്പച്ചൻ എന്നിവർ സംസാരിച്ചു.