തൃശൂർ: ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 31ന് രാവിലെ പത്തിന് അസോസിയേഷൻ ഹാളിൽ നടത്തും. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയവർക്ക ടി.എൻ. പ്രതാപൻ എം.പി പുരസ്‌കാരങ്ങൾ നൽകും. അസോസിയേഷൻ രണ്ടാം നിലയുടെ ഉദ്ഘാടനം സി.കെ. മേനോൻ നിർവഹിക്കും.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സർവീസ് നിറുത്തിവയ്ക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പ്രളയത്തെ തുടർന്ന് നടത്തിയ കാരുണ്യയാത്രയിൽ ലഭിച്ച മൂന്നു കോടി പതിനൊന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇത്തവണ ഓണം കഴിഞ്ഞ് 18,19, 20 തീയതികളിൽ ആളുകൾക്ക് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാനുള്ള സൗകര്യം ബസുകളിൽ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എസ്. ഡൊമിനിക്, ട്രഷറർ ടി.കെ. നിർമലാനന്ദൻ, ജോയിന്റ് സെക്രട്ടറി സി.എ. ജോയ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.