semi-
മിനിസ്ട്രി ഓഫ് മൈക്രോ, സ്മോൾ ആൻഡ് മീഡിയം എൻ്റർപ്രൈസസും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി നടത്തിയ സെമിനാർ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: മിനിസ്ട്രി ഒഫ് മൈക്രോ, സ്മാൾ ആൻഡ് മീഡിയം എൻ്റർപ്രൈസസും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി നടത്തിയ സെമിനാർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന്റെ സാദ്ധ്യതകൾ വളരെ അധികം പ്രയോജനപ്പെടുത്താൻ ഇത്തരം സെമിനാറുകൾ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം. പളനിവേൽ അദ്ധ്യക്ഷനായി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കൃപകുമാർ, ജി.എസ്. പ്രകാശ്, കെ.പി. നായർ, ദിലീപ് കുമാർ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു. വി.എം. മോഹനൻ നമ്പീശൻ സ്വാഗതം പറഞ്ഞു.