തൃശൂർ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച വേളയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒഴിവാക്കുന്നതിനായി ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിരോധിച്ച ഉത്തരവ് പിൻവലിച്ചതായി കളക്ടർ അറിയിച്ചു. നിലവിൽ ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്.