poyya

മടത്തുംപടി കുടുംബ ക്ഷേമ​ ​കേന്ദ്രത്തിൽ ജീവനക്കാരും ആശ പ്രവർത്തകരും ​ചേർന്ന് നടത്തിയ ജൈവ​കൃഷി വിളവെടുപ്പ് പൊയ്യ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.

മാള: പൊയ്യ കുടുംബ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള മടത്തുംപടി കുടുംബ ക്ഷേമ​ ​കേന്ദ്രത്തിൽ ജീവനക്കാരും ആശാ പ്രവർത്തകരും ​ചേർന്ന് നടത്തിയ ജൈവ​ ​കൃഷി വിളവെടുപ്പ്​ തുടങ്ങി. ആശാ പ്രവർത്തകയായ അനില ദാനശീലനാണ് കൃഷിക്ക് നേതൃത്വം നൽകിയത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് മികച്ച വിളവ് ലഭിച്ചിട്ടുള്ളത്. കുടുംബക്ഷേമ കേന്ദ്രത്തിന്റെ സ്ഥലത്താണ് ഇത്തരത്തിൽ വ്യാപകമായി കൃഷിത്തോട്ടം ഒരുക്കിയത്. പൊയ്യ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. രാധാകൃഷ്ണൻ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സരോജ വേണുശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജിജി സിബി , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ​സി.കെ.​ ഷിബു​,​ ആശ പ്രവർത്തകരായ അനില ദാന​ശീ​ലൻ, മിനി ഷാജി, റോസി ​ചാ​ക്കപ്പൻ, ഗിരിജ രവി, ബിന്ദു ​ എന്നിവർ പങ്കെടുത്തു​.​