penshanvedaranam
തൃക്കൂർ പഞ്ചായത്തിലെ സാമൂഹിക ക്ഷേമ പെൻഷൻ വിതരണം കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജൻ കൊളങ്ങര പറമ്പിൽ നിർവഹിക്കുന്നു.

കല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജൻ കൊളങ്ങര പറമ്പിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. സന്തോഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജിഷ മോഹൻദാസ്, മണി കിഴക്കൂടൻ, രാഘവൻ മുളങ്ങാടൻ, കെ.ടി. ടോമി, സിദ്ധാർത്ഥൻ, മൂസ, പൊതുപ്രവർത്തകരായ, ജോസ് തെക്കേത്തല, കെ.കെ. സലീഷ്, റോസ്സൽ രാജ്, ബാങ്ക് സെക്രട്ടറി, പുഷ്പലത എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ 1275 പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്.