തൃശൂർ: സെപ്തംബർ 14ന് പുലിക്കളി നടത്തുന്നതിന് മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആറ് സംഘങ്ങലാണ് പുലിക്കളിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃക്കുമാരകുടം, വിയ്യൂർ സെന്റർ പുലിക്കളി സമിതി, വിയ്യൂർ ദേശം, അയ്യന്തോൾ ദേശം, കോട്ടപ്പുറം സെന്റർ, കോട്ടപ്പുറം ദേശം എന്നീ ടീമുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി മേയർ അജിത വിജയൻ ചെയർപേഴ്‌സനായും അനൂപ്‌ ഡേവിസ് കാട ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. വർക്കിംഗ് ചെയർപേഴ്‌സനായി എം.എൽ. റോസി, കൺവീനർമാരായി ടി.ആർ. സന്തോഷ്, വി. രാവുണ്ണി, ശാന്ത അപ്പു, ഷീബ ബാബു, ജോൺ ഡാനിയേൽ, ജോയിന്റ് കൺവീനർമാരായി പ്രേമകുമാരൻ, കെ. മഹേഷ്, സതീഷ് ചന്ദ്രൻ, ബൈജു കെ.വി., സുനിത വിനോദ്, ജയ മുത്തിപ്പീടിക എന്നിവരെ ചുമതലപ്പെടുത്തി.

പുലിക്കളിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ട നടപടികളെടുക്കാനും തീരുമാനിച്ചു. കുമ്മാട്ടിക്കളിക്ക് ഒരു ഡിവിഷനിൽ നിന്ന് രണ്ട് സംഘങ്ങൾക്കാണ് ധനസഹായം ലഭിക്കുവെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.