തൃശൂർ: കേരള കൗമുദി റീഡേഴ്‌സ് ക്ലബ് അയ്യൻകാളി ദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക സംഗമവും ആദരിക്കലും നടത്തുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങ് മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. റീഡേഴ്‌സ് ക്ലബ് മേഖലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. ജില്ലയിലെ റീഡേഴ്‌സ് ക്ലബ് യൂണിറ്റ് ഭാരവാഹികൾ ചടങ്ങിൽ ആശംസ പ്രസംഗം നടത്തും.