പുതുക്കാട്: പൊലീസ് സ്റ്റേഷനിലും ആഫ്രിക്കൻ ഒച്ചുകൾ കൈയേറി. ഓഫീസിനകത്തും പരാതിക്കാരുടെ കാത്തിരിപ്പു സ്ഥലത്തും സ്റ്റേഷനോട് ചേർന്ന് പിറകുവശത്തുള്ള പാചകമുറിയിലും ആഫ്രിക്കൻ ഒച്ചുകൾ കൈയേറിയ നിലയിലാണ്. ഓഫീസിനുള്ളിലെ ഉപകരണങ്ങളിലും ഫയലുകളിലും ഒച്ചുകൾ കയറികൂടിയിരിക്കുകയാണ്.

ഉപ്പും മണ്ണെണ്ണയും ഉപയോഗിച്ച് ഒച്ചുകളെ തുരത്താൻ പൊലീസുകാർ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ഓരോ ദിവസം കഴിയുംതോറും ശല്യം ഏറുകയാണെന്ന് പൊലീസുകാർ പറയുന്നു. ഒരു മാസം മുൻപ് സമീപത്തെ 20ഓളം വീടുകളിൽ ആഫ്രിക്കൻ ഒച്ചു ശല്യമുണ്ടായതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ മരുന്നുതളിച്ചിരുന്നു.

ഒച്ചിന് തെളിച്ച മരുന്ന് മാരക വിഷമാണെന്നും, മനുഷ്യർക്ക് ദോഷകരമാണെന്നുമാണ് സ്ഥലം സന്ദർശിച്ച വിദഗ്ദ്ധർ അവകാശപ്പെട്ടത്. നാട്ടുകാരുടെ പരാതി തീർക്കുന്ന പൊലീസിനെ രക്ഷിക്കാൻ ആരോഗ്യ വകുപ്പ് കനിയണമെന്നാണ് പൊലീസുകാരുടെ അപേക്ഷ.