തൃശൂർ: 'പൈതൃകം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെ അധികരിച്ച് ഇൻടാക് തൃശൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ച സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഇൻടാക് തൃശൂർ ചാപ്റ്റർ കൺവീനർ എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. കൺവീനർ എം.എം. വിനോദ് കുമാർ ദൃശ്യാവതരണം നടത്തി. തൃശൂർ അതിവേഗ നഗരവത്കരണത്തിന്റെ പാതയിലാണെന്ന് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ.വി. മോഹൻദാസ് ചൂണ്ടിക്കാട്ടി. പ്രൊഫ. ജോർജ്ജ് മേനാച്ചേരി, പ്രൊഫ. ജോസഫ് ജോൺ കീത്ര, ജോജി ചെറിയാൻ നടക്കാവുകാരൻ, എൻ.ഐ. വർഗീസ്, പ്രൊഫ. വി.എ. വർഗീസ്, കുമാർ കളത്തിൽ എന്നിവർ പ്രസംഗിച്ചു.