ayushman-bharat-

​​​തൃശൂർ: ആയുഷ്മാൻ ഭാരത് / കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേരാനുള്ള കാലാവധി സെപ്തംബർ അഞ്ചിന് അവസാനിക്കും. 2018 -19 വർഷം വരെ സാധുതയുള്ള ആർ.എസ്.ബി.വൈ കാർഡുള്ളവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും ക്യാമ്പിൽ പദ്ധതിയിൽ ചേരാം. കുടുംബത്തിലെ ഒരംഗം അവരുടെ റേഷൻകാർഡ്, ആധാർ കാർഡ്, 2018 - 19 വർഷം വരെ സാധുതയുള്ള ആരോഗ്യ ഇൻഷ്വറൻസ് കാർഡ് / പ്രധാനമന്ത്രിയുടെ കത്ത്, രജിസ്‌ട്രേഷൻ ഫീസ് 50 രൂപ എന്നിവയുമായി കേന്ദ്രത്തിൽ എത്തണം.
തീയതി, എൻറോൾമെന്റ് കേന്ദ്രം യഥാക്രമത്തിൽ: 29 വരെ തളിക്കുളം കുടുംബശ്രീ ഹാൾ, ആളൂർ കുടുംബശ്രീ ഹാൾ, 30 വരെ ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നാട്ടിക അങ്കണവാടി, വാടാനപ്പിള്ളി പഞ്ചായത്ത് ഹാൾ, വടക്കേക്കാട് പഞ്ചായത്ത് ഹാൾ, എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, സെപ്തംബർ അഞ്ച് വരെ തൃശൂർ ജനറൽ ആശുപത്രി, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്, കുന്നംകുളം താലൂക്ക് ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുതുക്കാട് താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി. കൂടുതൽ വിവരങ്ങൾക്ക് 7736221647.