ഒല്ലൂർ: ഇ.എസ്.ഐ സമീപം റോഡ് മുറിച്ച് കടക്കവേ ഒട്ടോ ടാക്‌സി ഇടിച്ചു വൃദ്ധൻ മരിച്ചു. മണലാറ്റ് മനപ്പാട്ടിൽ വീട്ടിൽ കൊച്ചുണ്ണി (71) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. ഉടനെ നാട്ടുകാർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മുളംകുന്നത്തുകാവ് മെഡിക്കൽ കേളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: വിമല. മക്കൾ: വിമൽകുമാർ, അനിൽകുമാർ.