gur-benny
ബെന്നി ബെഹനാൻ എം പി ഗുരുവായൂരപ്പന് മുന്നിൽ തുലാഭാരം നടത്തുന്നു

ഗുരുവായൂർ: ബെന്നി ബെഹനാൻ എം.പിക്ക് ഗുരുവായൂരപ്പന് മുന്നിൽ തുലാഭാരം. ക്ഷേത്രത്തിന് പുറത്ത് കിഴക്കെ നടയിലായിരുന്നു തുലാഭാരം. 84 കിലോ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. ഗുരുവായൂരപ്പനെ മതിൽക്കെട്ടിന് പുറത്ത് തൊഴുത് പ്രദക്ഷിണം വച്ച അദ്ദേഹത്തെ സഹധർമ്മിണി ഷേർളിയും, കെ.പി.സി.സി സെക്രട്ടറി, എൻ.കെ സുധീറും അനുഗമിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി മോഹൻദാസ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ശങ്കുണ്ണിരാജ് തുടങ്ങിയവർ സന്നിഹിതരായി.