കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണത്തിന് ഒരു കൂട പൂവും ഒരു മുറം പച്ചക്കറിയും ' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച, ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.എസ്. തിലകനും, രക്ഷാധികാരി കെ.പി സുനിൽ കുമാറും ചേർന്ന് വിളവെടുപ്പുദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ഖജാൻജി എ.എസ് ബിജുവിന്റെ വസ്തുവിലെ ചെണ്ടുമല്ലി തൈകളിലെ വിളവെടുപ്പാണ് ഇന്നലെ നടന്നത്.