തൃശൂർ : മൂന്ന് ദിവസമായി രാമവർമ്മപുരത്തെ പൊലീസ് അക്കാഡമിയിൽ നടന്ന് വന്നിരുന്ന സംസ്ഥാന പൊലിസ് ഷൂട്ടിംഗ് മീറ്റ് സമാപിച്ചു. 128 പോയിന്റ് നേടി ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ തൃശൂർ ഓവറാൾ കരസ്ഥമാക്കി. 38 പോയിന്റുമായി തൃശൂർ കെ.ഇ.പി.എ രണ്ടാം സഥാനം നേടി. ദേശീയ പൊലീസ് ഷൂട്ടിംഗ് മീറ്റിന് മുന്നോടിയായി കേരളാ പൊലീസ് ടീം അംഗങ്ങളെ തിരഞ്ഞെടുക്കന്നതിനുള്ള വേണ്ടിയായിരുന്നു മത്സരം. സമാപന യോഗം വി. ഡിജു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ കമാണ്ടർ ദേബേഷിഷ് കുമാർ ബെഹറ, പൊലീസ് അക്കാഡമി കമ്മാൻഡർ സി.വി. പാപ്പച്ചൻ, കെ.എ. അജി, റെജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുയി 300 ഷൂട്ടിംഗ് താരങ്ങൾ പങ്കെടുത്തു. മൂന്ന് സ്വർണ്ണവും ഒരു വെങ്കലവും നേടി ഇന്ത്യൻ റിസർവ്വ് ബറ്റാലിയനിലെ സുന്ദർലാൽ വ്യക്തിഗത ചാമ്പ്യനായി.