watercolor-in-temple
തിരുവത്ര ഗ്രാമക്കുളം കാർത്യായനി ഭഗവതി - മഹാബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തിലെ വെള്ളക്കെട്ട്

ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം കാർത്യായനി ഭഗവതി മഹാബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തിലും ചുറ്റും വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഭക്തർക്കും ക്ഷേത്രം ജീവനക്കാർക്കും ബുദ്ധിമുട്ടാകുന്നു. മേഖലയിലെ നിരവധി വീടുകളും വെള്ളക്കെട്ടിൽ വലയുന്നുണ്ട്.

തിരുവത്ര ചാനച്ചാൽ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. കെട്ടിനിൽക്കുന്ന വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. റോഡിലും വെള്ളം നിറഞ്ഞതോടെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരും ദുരിതത്തിലാണ്. വെള്ളക്കെട്ടിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.