തൃശൂർ: ദേശീയ ബാഡ്മിന്റൺ റാങ്കിംഗ് ടൂർണ്ണമെന്റിൽ ബിജുമോഹൻ - അനീഷ് സഖ്യം ജേതാക്കൾ. ഗോവയിൽ 24 മുതൽ 28 വരെ നടന്ന 40 പ്ലസ് ബാഡ്മിന്റൺ ടൂർണ്ണമെന്റിലാണ് കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച ബിജുമോഹൻ- അനീഷ് സഖ്യം ജേതാക്കളായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 65 ഓളം ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
കേരള താരങ്ങളുടെ മിന്നും പ്രകടനത്താൽ സെമിഫൈനലിൽ തമിഴ്‌നാടിനെതിരെയും ഫൈനലിൽ മഹാരാഷ്ട്രക്കെതിരെയും വിജയിച്ചാണ് കപ്പിൽ മുത്തമണിഞ്ഞത്. ബിജുമോഹൻ ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനും, ഇരിങ്ങാലക്കുട സെന്റ് ജോസഫ് ബാഡ്മിന്റൺ അകാഡമിയിലെ മുഖ്യപരിശീലകനുമാണ്. എറണാകുളം സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥനും ബാഡ്മിന്റൺ പരിശീലകനുമാണ് കെ.എ. അനീഷ്.