തൃശൂർ: അർണോസ് പാതിരിയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി 'ഓസ്റ്റർ കാപ്‌ളിനിലെ വെളിച്ചം' അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ ഇന്ന് പ്രദർശിപ്പിക്കും. വെകീട്ട് 7.15നാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. മാദ്ധ്യമ പ്രവർത്തകൻ രാജു റാഫേലാണ് മലയാളത്തിലും ജർമ്മൻ ഭാഷയിലും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. ഓസ്റ്റർ കാപ്‌ളിനിലെ വെളിച്ചത്തിൽ അർണോസ് പാതിരി വൈദികപഠനം പൂർത്തിയാക്കിയ അമ്പഴക്കാട് സെമിനാരി, സംസ്‌കൃതം അഭ്യസിച്ച തൃശൂരിലെ തെക്കെ മഠം, പ്രേഷിത പ്രവർത്തനം നടത്തിയ വേലൂർ, അന്ത്യകാലഘട്ടം കഴിച്ച പഴുവിൽ പള്ളി എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡേവിസ് തെക്കുംതലയും ദിനേഷ് കല്ലറയ്ക്കലും ചേർന്നാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനും മാദ്ധ്യമപ്രവർത്തകനുമായ കെ.ബി. വേണുവാണ് ഓസ്റ്റർകാപ്‌ളിനിലെ വെളിച്ചത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് റാണയാണ്.