കയ്പ്പമംഗലം: യുവാവിനെ മർദ്ദിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം വെസ്റ്റ് സ്വദേശികളായ വളവത്ത് പ്രവീൺ (30), തൃപ്പുണത്ത് വിവേക് (21), തെക്കിനിയേടത്ത് സുരേഷ് (25), നടുവിൽത്തറ ദിൽജിത്ത് (22) എന്നിവരെയാണ് കയ്പ്പമംഗലം എസ്.ഐ. ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15ന് കൂട്ടുകാരുമൊത്ത് പെരിഞ്ഞനം ബീച്ചിലെത്തിയ നെല്ലിക്കത്തറ ഷിവാസിനാണ് മർദ്ദനമേറ്റത്. പട്ടിക കൊണ്ടുള്ള അടിയേറ്റ് ഷിവാസിന് പരിക്കേറ്റിരുന്നു. അഡീഷണൽ എസ്.ഐ. പി.ജി. അനൂപ്, എ.എസ്.ഐ. അബ്ദുൾ സലാം, സീനിയർ സി.പി.ഒ തോമസ് എന്നിവരും അന്വേഷണം സംഘത്തിലുണ്ടായിരുന്നു.