forest-arest
ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രധന പ്രതി ജോയി എന്ന വീരപ്പന്‍ ജോയിയും പിടിച്ചെടുത്തചന്ദനതടികളും

മുപ്ലിയം: കോടശ്ശേരി റിസർവ്വ് വനത്തിന്റെ ഭാഗമായ നാഗത്താൻപാറ വനത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രധന പ്രതി പിടിയിൽ. നാലു പേർ ഓടി രക്ഷപെട്ടു. വെള്ളിക്കുളങ്ങര മാവിൻ ചുവട് പുതുശ്ശേരി വീട്ടിൽ 53 വയസുള്ള ജോയി എന്ന വീരപ്പൻ ജോയിയാണ് വനപാലകരുടെ പിടിയിലായത്. പിടിയിലായ ജോയി നായാട്ട് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടുണ്ട്.

വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, എ. വിജിജിൻദേവ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജി. വിശ്വനാഥൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി. ശോഭ ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. ഗിരീഷ് കുമാർ, കെ.എസ്. സന്തോഷ്, പി.എസ്. സന്ദീപ്, വാച്ചർമാരായ അനീഷ്, പി.ആർ. ബാബു, സത്യൻ എന്നിവർ ചേർന്ന് സാഹസികമായാണ് ജോയിയെ പിടികൂടിയത്.

കവലക്കട്ടി കനാൽ പ്രദേശത്ത് ശശി, കുറ്റിക്കാട് സ്വദേശി ജയൻ, തൃശൂർ സ്വദേശി റാഫി എന്നിവരാണ് ഓടി രക്ഷപെട്ടത്.