തൃശൂർ: എസ്.എൻ.ഡി.പി യോഗം കണിമംഗലം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ 165-ാം ജയന്തി ആഘോഷവും വാർഷികവും സെപ്തംബർ 13ന് രാവിലെ 9.30ന് വലിയാലുക്കൽ കോർപറേഷൻ ഹാളിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. ജയന്തി പ്രാർത്ഥന, പത്താം ഘട്ട ആട്ടിൻകുട്ടി വിതരണം, ഏഴാം സ്വാശ്രയ സംഘം ഉദ്ഘാടനം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നീ ചടങ്ങുകൾ കൂടി നടക്കും.

യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, സെക്രട്ടറി ഡി. രാജേന്ദ്രൻ, യോഗം ഡയറക്ടർമാരായ എൻ.വി. രഞ്ജിത്ത്, കെ.വി. വിജയൻ, മോഹൻ കുന്നത്ത്, കെ.എ. മനോജ്കുമാർ, ഇന്ദിരാദേവി ടീച്ചർ, കേന്ദ്രവനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, പത്മിനി ഷാജി, സൈബർ സേന, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളും സംബന്ധിക്കും.

സെപ്തംബർ ഒന്നിന് പതാകദിനമായി ആചരിക്കും. അന്നേദിവസം രാവിലെ ഒമ്പതിന് ഓവർ ബ്രിഡ്ജിന് സമീപം പതാക ഉയർത്തും. ജയന്തി വിളംബര പ്രാർത്ഥന സെപ്തംബർ ഏഴിന് നടക്കും.യൂണിയൻ നേതാക്കൾ നയിക്കുന്ന യൂണിയൻ ജയന്തി വിളംബര സന്ദേശജാഥ സെപ്തംബർ എട്ടിന് രാവിലെ 8.30ന് വലിയാലുക്കൽ റോയൽ ഫിനാൻസിന് മുന്നിൽ സ്വീകരണം നൽകും.