school
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പേരാമംഗലം ശ്രീദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾ അണിനിരന്ന കൂട്ടയോട്ടം..

പേരാമംഗലം: ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ കായിക ദിനാചരണം നടന്നു. രാവിലെ കായിക താരങ്ങളായ വിദ്യാർത്ഥികൾ കൂട്ടയോട്ടം നടത്തി. വോളിബാൾ, ക്രിക്കറ്റ്, ഹാൻഡ് ബോൾ, അത്ലറ്റിക്‌സ് താരങ്ങൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. സ്‌കൂൾ അസംബ്ലിയിൽ മേജർ ധ്യാൻചന്ദ് അനുസ്മരണം സ്വാതി നടത്തി. പ്രിൻസിപ്പൽ കെ. സ്മിത, ഹെഡ്മാസ്റ്റർമാരായ പി.ആർ. ബാബു, കെ. കൃഷ്ണൻകുട്ടി എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി എച്ച്.എം: രാജു എം.എസ്, കായികാദ്ധ്യാപകരായ അനൂപ് കൃഷ്ണണൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.