തൃപ്രയാർ: കേരള കർഷക സംഘം വലപ്പാട് പഞ്ചായത്ത് സമ്മേളനം കെ.സി. വാസു മെമ്മോറിയൽ ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി.വി. രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രംഗൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ, കർഷകസംഘം ഏരിയാ സെക്രട്ടറി എം.എ. ഹാരിസ് ബാബു, കർഷക സംഘം ഏരിയാ പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതി പ്രകാശ്, കെ.കെ. ജിനേന്ദ്ര ബാബു, പി.എ. രാമദാസ്, വി.ആർ. ബാബു, ടി.എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു.