പെരിങ്ങോട്ടുകര: തൃപ്രയാർ കിഴക്കേ നടയിൽ ഹോം നേഴ്‌സിന്റെ നാല് പവന്റെ മാല മോഷ്ടിച്ചു. വാഴത്തോട്ടത്തിൽ ദാമോദരന്റെ വീട്ടിൽ ഹോം നേഴ്‌സായി നിൽക്കുന്ന പാലക്കാട് സ്വദേശിനി സുനിതയുടെ മാലയാണ് കവർന്നത്. രാത്രി 9ന് ഗേറ്റ് അടക്കാൻ നിൽക്കുമ്പോഴാണ് ഒരാൾ ഓടിയെത്തി മാലപൊട്ടിച്ച് കടന്നുകളഞ്ഞത്.
രണ്ടാഴ്ച്ച മുൻപ് പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിനു സമീപത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വൃദ്ധയുടെ മൂന്നര പവന്റെ മാല കവർന്നിരുന്നു. അന്തിക്കാട് സി.ഐ: പി.കെ. മനോജ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.