ഗുരുവായൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഗണേശോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പ്രധാന ഗണേശ വിഗ്രഹത്തിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് കിഴക്കേ നടയിൽ സ്വീകരണം നൽകും. തുടർന്ന് ആഘോഷപൂർവ്വം ക്ഷേത്ര നടയിലേക്ക് ആനയിച്ച ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനടുത്ത് പ്രതിഷ്ഠിക്കും.
തുടർന്ന് വിനായക ചതുർത്ഥി ദിനം വരെ വരെ ഗണപതി ഹോമം നടത്തും. സെപ്തംബർ രണ്ടിനാണ് ഗണേശോത്സവം. അന്ന് രാവിലെ മുതൽ വിവിധ മേഖലകളിൽ നിന്ന് നൂറോളം ഗണേശ വിഗ്രഹങ്ങൾ ഗുരുവായൂരിൽ എത്തും. ചാവക്കാട് , കുന്നംകുളം, മുകുന്ദപുരം താലൂക്കുകളിൽ നിന്നുള്ള വിഗ്രഹങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് എല്ലാ വിഗ്രഹങ്ങളും നിമഞ്ജനത്തിനായി വാദ്യമോഷത്തോടെ ചാവക്കാട് വിനായക തീരത്തേക്ക് കൊണ്ടു പോകും.
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് എ.ഒ. ജഗന്നിവാസൻ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. കെ.എസ്. പവിത്രൻ, ജില്ലാ സെക്രട്ടറി പി.ആർ. ഉണ്ണി, ടി.എൻ. നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.