തൃശൂർ: കുതിരാനിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിൽ വീഴ്ച തുടർന്നാൽ നിർമ്മാണ കമ്പനി അധികൃതരുടെ പേരിൽ കേസെടുക്കുമെന്ന ജില്ലാ കളക്ടറുടെ മുന്നറിയിപ്പ് ഫലം കണ്ടു. കുതിരാൻ തുരങ്കം ഒരാഴ്ചയ്ക്കുള്ളിൽ തുറന്ന് കുരുക്ക് പരിഹരിക്കാമെന്ന് നിർമ്മാണ കമ്പനി കളക്ടർക്ക് ഉറപ്പ് നൽകി. ജനുവരിയോടെ തുരങ്കം ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. മഴയോടെ റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. ഇതോടെയാണ് കർശന നിലപാട് സ്വീകരിക്കാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്. തുരങ്കത്തിലെ മണ്ണ് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിനിടെ കുതിരാൻ തുരങ്കം അടിയന്തരമായി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർദ്ദേശം നൽകിയിരുന്നു.