radhakrishnan
അയൽവാസികൾ ഒരേ ദിവസം കുഴഞ്ഞുവീണു മരിച്ചു

തൃപ്രയാർ: അയൽവാസികൾ ഒരേ ദിവസം കുഴഞ്ഞുവീണു മരിച്ചു. നാട്ടിക ബീച്ചിൽ കെ.എം.യു.പി സ്‌കൂളിനടുത്ത് താമസിക്കുന്ന പുത്തൻപുരക്കൽ കണ്ടു മകൻ രാധാകൃഷ്ണൻ (58), കമ്മാറ രാമകൃഷ്ണൻ മകൻ നജു (40) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 ന് സ്‌കൂൾ പരിസരത്ത് കുഴഞ്ഞുവീണ് രാധാകൃഷ്ണനെ ആക്ട്‌സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ എം.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 10.45 ഓടെ സ്‌കൂളിന് സമീപം തന്നെ കുഴഞ്ഞുവീണ നിജുവിനെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപസമയത്തിന് ശേഷം മരണപ്പെടുകയായിരുന്നു. നിജുവിന്റെ സംസ്‌കാരം നടത്തി. ഭാര്യ : നിത (അദ്ധ്യാപിക). മകൾ: ആവണി. രാധാകൃഷ്ണന്റെ സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുലോചന. മക്കൾ : ശരത് ലാൽ, രേഷ്മ, ഗിരിഷ്മ.