പാവറട്ടി: മുല്ലശ്ശേരി ഹനുമാൻകാവ് ക്ഷേത്രത്തിനു സമീപം വീട് തകർന്നു വീണു. തോണിപുരയ്ക്കൽ അടിമകുട്ടി മകൻ പ്രിയന്റെ ഓടിട്ട വീടാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീണത്.
വീടിന് ചേർന്ന് നിർമ്മിക്കുന്ന പഠനമുറിയിലേക്ക് പ്രാണരക്ഷാർത്ഥം ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ
അഭയം തേടിയതിനാൽ ആളഭായം ഉണ്ടായില്ല. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.