തൃപ്രയാർ: എടമുട്ടം എസ്. എൻ.എസ് സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നാഗങ്ങൾക്കുള്ള സർപ്പബലിയും പായസ ഹോമവും നടത്തി. പാലക്കാട് ഷൊർണ്ണൂർ പാതിരാക്കുന്നത്ത് മന ബ്രഹ്മശ്രീ സതീശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. സമാജം പ്രസിഡന്റ് വി.ആർ മാധവബാബു, സെക്രട്ടറി പി.എൻ സുചിന്ദ്, ഖജാൻജി സുധീർ പട്ടാലി, വൈസ് പ്രസിഡന്റ് രാജൻ വേളേക്കാട്ട്, ജോ: സെക്രട്ടറിമാരായ ധർമ്മദേവൻ പാണപറമ്പിൽ, ശിവൻ വിളമ്പത്ത്, ശാഖ പ്രസിഡന്റുമാരായ മോഹൻദാസ് വടക്കുഞ്ചേരി, സുഗുണൻ മണ്ടാമ്പുള്ളി എന്നിവർ നേതൃത്വം നൽകി..