തൃപ്രയാർ : റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചു. നാല് പേർക്ക് പരിക്ക്. ചേലക്കര സ്വദേശികളായ മാങ്ങാട്ട് കോൽപുറത്ത് സോമശേഖരൻ (58), സുധ (60), തങ്കം ( (63), പ്രിയങ്ക (24) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നാട്ടിക പഴയ ട്രിക്കോട്ട് മില്ലിന് മുൻവശം ദേശീയപാതയിലാണ് അപകടമുണ്ടായത്...