പാവറട്ടി: വെങ്കിടങ്ങ് മേനക്കൽകടവിൽ വീട് തകർന്നു വീണു. വെങ്കിടങ്ങ് പഞ്ചായത്ത് എട്ടാം വാർഡിൽ പുവ്വശ്ശേരി പരേതനായ ബാലൻ ഭാര്യ കമലയുടെ വീടാണ് തകർന്നത്. അടുക്കള ഭാഗം പൂർണ്ണമായും തകർന്നു വീണ നിലയിലാണ്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളാഭായം ഉണ്ടായില്ല.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി, വികസന സമിതി ചെയർപേഴ്‌സൻ രത്‌നവല്ലി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. വാസന്തി, വാർഡ് മെമ്പർ രതി എം. ശങ്കർ എന്നിവർ സ്ഥലം സന്ദർശിച്ചു.