benny-behnen-vists
എടത്തിരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ് കോളനിയിലെ ദുരിതബാധിതരുമായി ബെന്നി ബെഹനാൻ എം.പി സംസാരിക്കുന്നു.

കയ്പ്പമംഗലം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയ ദുരിത മേഖലയിൽ ബെന്നി ബെഹ്‌നാൻ എം.പി സന്ദർശനം നടത്തി. എടത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആവശ്യപ്രകാരം എടത്തിരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ്, മഠത്തിക്കുളം കോളനിയിലുള്ളവരെ നേരിൽക്കാണാനാണ് എം.പി സന്ദർശനം നടത്തിയത്. നിരവധി പരാതികളുമായാണ് ദുരിതബാധിതർ എം.പിക്ക് മുന്നിലെത്തിയത്. ജില്ലാ കളക്ടറോട് അദ്ദേഹം ഫോണിൽ സംസാരിച്ചു. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് എം.പി ഉറപ്പു നൽകി. എം.പിയോടൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ, പഞ്ചായത്തംഗങ്ങളായ ഉമറുൽ ഫറൂക്ക്, എ.കെ ജമാൽ, പി.ഡി. സജീവൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.