തൃപ്രയാർ: കരയാവട്ടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് അംഗങ്ങളെ വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ടി.എൻ പ്രതാപൻ എം.പി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടി.യു ഉദയൻ, കെ. ദിലീപ് കുമാർ, അഡ്വ ടി.എൻ സുനിൽകുമാർ, സി.വി വികാസ് എന്നിവർ സംസാരിച്ചു.