കൊടുങ്ങല്ലൂർ: മഹാബലിയെ കോമാളിയായി ചിത്രീകരിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കൊടുങ്ങല്ലൂർ സാംസ്‌കാരിക സമിതി യോഗം ആവശ്യപ്പെട്ടു. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സത്യസന്ധതയുടെയും, സമത്വസുന്ദരമായ ഓർമ്മകൾ സമ്മാനിക്കുന്ന, മഹാബലി ചക്രവർത്തിയുടെ ഭരണം മലയാളത്തിന്റെ പൈതൃകമാണ്. പൈതൃകത്തിനും സംസ്‌കാരത്തിനും യോജിക്കാത്ത രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്നതും അവ പരസ്യങ്ങളായി നൽകുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് പ്രസിഡന്റ് സി.എസ് തിലകന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. കെ.കെ അംബുജാക്ഷൻ, പി. രാമൻകുട്ടി, ടി. ഗോപാലൻകുട്ടി മേനോൻ, പി.ബി. സുനിൽ ബാബു, നെൽസൺ, പി.എം. പ്രതാപൻ എന്നിവർ സംസാരിച്ചു.