കൊടുങ്ങല്ലൂർ: പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തിൽ വനിതകൾക്കുള്ള പങ്ക് തിരിച്ചറിയണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വനിതാ സംഗമം ആഹ്വാനം ചെയ്തു. മേത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വനിതാ സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഫാരിഷാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനശാലകളിൽ പ്രവർത്തിക്കുന്ന വനിതാ വേദികളിലെ ഭാരവാഹികളുടെ സംഗമമാണ് സംഘടിപ്പിച്ചത്. അലീമ റഷീദിന്റെ അദ്ധ്യക്ഷതയിൽ സി.എ. നസീർ മാസ്റ്റർ, വി.എസ്. ശ്രീജിത്ത്, ജ്യോതി സുനിൽ, സ്മിത, ബേബി പ്രഭാകരൻ, ദേവി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. വനിതാ വായനാ മത്സര വിജയികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ നൗഷാദ് കൈതവളപ്പിൽ സമ്മാനദാനം നിർവഹിച്ചു.