ചാവക്കാട്: കേരളത്തിലെ ശിശുമരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ 16 ലക്ഷം രൂപ ചെലവഴിച്ച് പണിതീർത്ത മോർച്ചറി കെട്ടിടത്തിന്റെയും പുതിയതായി വാങ്ങിയ മൂന്ന് ഫ്രീസറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സമർപ്പണവും ഇതോടൊപ്പം നടന്നു. നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ. അക്ബർ, മഞ്ജുഷ സുരേഷ്, എ.എ. മഹേന്ദ്രൻ, കെ.എച്ച്. സലാം, കെ.ജെ. റീന, ജോജി തോമസ്, എം. കൃഷ്ണദാസ്, തോമസ് ചിറമ്മൽ, ലാസർ പേരകം, പി.കെ. സെയ്താലിക്കുട്ടി, എസ്.ആർ. ദിലീപ് കുമാർ, എം.കെ. നൗഷാദ് അലി, ഡോ. പി.കെ. ശ്രീജ എന്നിവർ പ്രസംഗിച്ചു.