കൊടുങ്ങല്ലൂർ: രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാത്ത മത്സ്യബന്ധന യാനങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ആലപ്പുഴ അരശ്ശേരിൽ ബെനഡിക്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളം പിടിച്ചെടുത്തു. അഴീക്കോട് അഴിമുഖത്ത് ഇന്നലെ നടത്തിയ പട്രോളിംഗിലാണ് യാനം കണ്ടെത്തിയത്. ഫിഷറീസ് അസി. ഡയറക്ടറായ പി. അനീഷ്, ഫിഷറീസ് ഇൻസ്‌പെക്ടർ സിന്ധു പി.പി, സീ ഗാർഡുമാരായ അൻസാർ, ഫസൽ, മിഥുൻ, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിലാണ് ഇത് കണ്ടെത്തിയത്. തുടർനടപടികൾക്കായി വള്ളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. ഫിഷറീസ് വകുപ്പ് നിർദ്ദേശിച്ച കളർകോഡില്ലാത്ത യാനങ്ങൾക്ക് കർശനമായ താക്കീത് നൽകി.