കല്ലേറ്റുംകര : ദിനംപ്രതി ആയിരത്തിലധികം യാത്രക്കാരുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഏറെക്കാലത്തെ ശ്രമങ്ങൾക്ക് ശേഷം അനുവദിച്ച് കിട്ടിയ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഭക്ഷണശാല വരുമാനമില്ലെന്ന കാരണത്താൽ പൂട്ടി. ഇത് സ്ഥാപിക്കുന്ന സമയത്ത് കൂടുതൽ യാത്രക്കാരുള്ള രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് ഭക്ഷണശാല വേണ്ടതെന്ന് യാത്രക്കാരും റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റഫോമിൽ ആദ്യമേ ഒരു ടീഷോപ് ഉണ്ടായിരുന്നു. എന്നാൽ രണ്ടാം പ്ലാറ്റ്‌ഫോമിലെ യാത്രികർക്ക് ഒരു കുപ്പിവെള്ളം പോലും വാങ്ങാൻ ഇപ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ പോകേണ്ട നിവൃത്തികേടാണ്. പ്രാഥമിക ആവശ്യങ്ങൾക്കായി ഒരു ശൗചാലയം രണ്ടാം പ്ലാറ്റ്‌ഫോമിൽ വേണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ....... അഞ്ചുകോടിയിലധികം വാർഷിക വരുമാനമുള്ള കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് ഇപ്പോഴും അധികൃതർക്ക് അവഗണന മാത്രമാണ്. യാത്രികരുടെ ആവശ്യം ഇനിയും ഉപകാരപ്രദമായ രീതിയിൽ അനുവദിച്ചു തന്നില്ലെങ്കിൽ സമരപരിപാടികളുമായി ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചർ അസോസിയേഷൻ മുന്നോട്ടു പോകും ഷാജു ജോസഫ്, ബിജു പനകൂടൻ, സുഭാഷ് അസോസിയേഷൻ ഭാരവാഹികൾ