ആറ്റിങ്ങൽ: അക്കാഡമിക മികവും അക്കാഡമികേതര മികവും തുടർച്ചയായി നിലനിറുത്തുന്ന അവനവഞ്ചരി ഗവ. ഹൈസ്കൂൾ സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാണെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിലും മറ്റ് ശാസ്ത്ര-കലാ-കായിക മത്സരങ്ങളിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എസ്. ശോഭനകുമാരി, ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, സ്കൂൾ വികസന സമിതി ചെയർമാൻ കെ.പി. രാജഗോപാലൻ പോറ്റി, എസ്.എം.സി. ചെയർമാൻ കെ.ജെ. രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി. ശ്രീലേഖ, കെ. ശ്രീകുമാർ, മീനാക്ഷി, ജി.വി. ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു.
ഇരു വൃക്കകളും തകരാറിലായ സ്കൂളിലെ പൂർവ വിദ്യാർത്ഥി വിഷ്ണുവിന് സ്കൂൾ സമാഹരിച്ച ചികിത്സാ സഹായം എം.പി. വിഷ്ണുവിന്റെ പിതാവിന് കൈമാറി. ദേശീയ ഖോ-ഖോ ഫെഡറേഷൻ റഫറീസ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ സ്കൂളിന്റെ കായികാദ്ധ്യാപകൻ കെ. മണികണ്ഠൻ നായർ, എസ്.പി.സി ബെസ്റ്റ് ഔട്ട് ഗോയിംഗ് കേഡറ്റ് എസ്. അനന്തൻ എന്നിവരെ യോഗം ആദരിച്ചു.