അബുദാബി: ജോലിയുടെ കാഠിന്യംകുറയ്ക്കാൻ ഒരാേരുത്തർ ഒാരോകാര്യങ്ങൾ ചെയ്യും. അബുദാബിയിലെ നടുറോഡിൽ പൊരിവെയിലത്ത് നൃത്തംചെയ്തുകൊണ്ട് മാലിന്യങ്ങൾ നീക്കുന്ന തൊഴിലാളിയുടെ നൃത്തം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വളരെപ്പെട്ടെന്ന് മറ്റ് സോഷ്യൽമീഡിയാ പ്ളാറ്റ്ഫോമുകളിലേക്കും പരക്കുകയായിരുന്നു.
മാലന്യപ്പെട്ടിയും മാലിന്യം കോരിയെടുക്കാനുള്ള ഉപകരണവുമായി വാഹനങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോഴായിരുന്നു തൊഴിലാളിയുടെ കിടുക്കൻ നൃത്തം. ഇയർ ഫോണിലൂടെ കേൾക്കുന്ന ഗാനത്തിനൊപ്പമായിരുന്നു ചുവടുവയ്പ്പ്. യാത്രക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതോടെ ഡാൻസിന്റെ വേഗത കൂടി. യാത്രക്കാർക്കുവേണ്ടിയും കാൽനടക്കാർക്കുവേണ്ടിയും അയാൾ നൃത്തം ചെയ്യുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ മൂന്നര ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നാലായിരത്തിലധികം റീട്വീറ്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.ഡാൻസ് വൈറലായെങ്കിലും ഇയാൾ എവിടത്തുകാരനാണെന്ന് വ്യക്തമല്ല.
الله يرزقه السعاده🥰🥰وراحة البال ومليون درهم🥰 pic.twitter.com/8d8SWaL7Gk
— afra almarar (@AAlmrar) July 28, 2019