ബീജിംഗ്: ഒരുലക്ഷം ഫോളോവേഴ്സ്, കൂട്ടുകൂടാൻ നൂറുകണക്കിനുപേർ കാത്തുനിൽക്കുന്നു. ബിലോച്ച എന്ന യുവതിയുടെ സൗന്ദര്യം തന്നെയായിരുന്നു അതിന് കാരണം. ചൈനയിലെ പ്രസിദ്ധ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡുവോയുവിലായിരുന്ന ബിലോച്ച കിരീടം വയ്ക്കാത്ത രാജ്ഞിയായി വിലസിയത്.യുവാക്കളായിരുന്നു ആരാധകരിൽ ഏറെയും. പക്ഷേ, ബിലാേച്ചയുടെ ഒറിജിൽ സൗന്ദര്യം ആരാധകർ കണ്ടതോടെ എല്ലാം ഒറ്റനിമിഷംകൊണ്ട് തകർന്ന് തരിപ്പണമായി.
നല്ല പ്രായമുള്ള തടിച്ച സ്ത്രീയായിരുന്നു ബിലോച്ച. വീഡിയോ ഫിൽറ്ററുകൾ ഉപയോഗിച്ചായിരുന്നു ബിലോച്ച സുന്ദരിയുടെ രൂപം സ്വീകരിച്ചത്. വീഡിയാേഫിൽറ്റർ ശരിയാംവണ്ണം പ്രവർത്തിക്കാതിരുന്നതാണ് പ്രശ്നമായത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ളവ സോഷ്യൽ മീഡിയകൾക്ക് ചൈനയിൽ നിരോധനമുണ്ട്. അതിനാൽ സെൻസർഷിപ്പ് ബാധകമല്ലാത്ത ഡുയോവുവിന് ചൈനയിൽ ഒട്ടേറെ ഉപഭോക്താക്കളുണ്ട്.
സുന്ദരമായ മുഖവും, മധുരമായ ശബ്ദവുമൊക്കെയായി ഒരു മാലാഖയുടെ പരിവേഷമായിരുന്നു ബിലോച്ചയ്ക്ക് ഫോളോവേഴ്സ് കൽപ്പിച്ചുകൊടുത്തത്. സുന്ദരമേനി നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടവരിൽ നിന്ന് പണംപിടുങ്ങാനും ബിലോച്ച ശ്രമിച്ചിരുന്നു. ഒന്നരലക്ഷത്തോളം രൂപ തന്നാൽ അക്കാര്യം സാധിച്ചുകൊടുക്കാമെന്നായിരുന്നു ബിലോച്ച പറഞ്ഞിരുന്നത്. ഇതുകേട്ടതോടെ ആരാധകരിൽ പലരും ബിലോച്ചയ്ക്ക് പണം അയയ്യുകൊടുക്കുകയും ചെയ്തു.
ലൈവിൽ വൃദ്ധയുടെ രൂപത്തിൽ ബിലോച്ചയെ കണ്ടപലർക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. അല്പം കഴിഞ്ഞപ്പോഴാണ് അവർക്ക് കാര്യങ്ങൾ പിടികിട്ടിയത്. ഉടൻതന്നെ സംഭവത്തിന്റെ വീഡിയോ അവർ റെക്കോഡ് ചെയ്തു. തനിക്ക് അബദ്ധം പിണഞ്ഞകാര്യം പാവം ബിലോച്ച അറിഞ്ഞതേയില്ല.ചാറ്റിംഗിന് ആരും എത്താതായതോടെ എന്തോ പന്തികേട് മണത്തു. ആരാധകരിൽ ചിലർ സംഭവിച്ചതിന്റെ വീഡിയോസഹിതം തെറിവിളി തുടങ്ങിതോടെയാണ് കാര്യം മനസിലായത്.