ddd

നെയ്യാറ്റിൻകര: കാലിത്തീറ്റ വില ക്രമാതീതമായി വർദ്ധിച്ചത് ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തി. വൻകിട ഫാം നടത്തുന്നവരേക്കാളും ചെറുകിടക്കാരെയാണ് ഇത് ഏറെ ബാധിച്ചത്. വിപണിയിൽ പാലിനും പാലുത്പന്നങ്ങൾക്കും മാത്രമല്ല, ചാണകത്തിനും ഗോമൂത്രത്തിനും പോലും നല്ല ഡിമാൻഡുള്ള കാലത്താണ് താലൂക്കിലെ ക്ഷീര കർഷകരെ അപ്പാടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തീറ്റ വില വർദ്ധിച്ചതും തീറ്റപ്പുല്ല് കിട്ടാനില്ലാത്തതും വൈക്കോൽ ലഭ്യതക്കുറവുമെല്ലാം കർഷകർക്ക് തിരിച്ചടിയായി. മുമ്പ് നെൽപ്പാടങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈക്കോലിപ്പോൾ കിട്ടാതായി.പുതിയ കൊയ്ത്ത് യന്ത്രം വന്നതോടെയാണ് വൈക്കോൽ കിട്ടാതായതെന്ന് കർഷകർ പറയുന്നു.ഇതോടെ പശു വളർത്തുന്നവർക്ക് പറയുവാൻ നഷ്ടത്തിന്റെ കഥകൾ മാത്രം ബാക്കിയായി.പശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവയ്പുകളിലെ അജ്ഞതയും കർഷകർക്ക് തിരിച്ചടിയായി..

പ്രളയത്തിൽ കൃഷിയിടവും വിളകളും നഷ്ടപ്പെട്ട പല കർഷകരും വരുമാനം കിട്ടുന്ന സംരംഭമെന്ന നിലയിൽ കാലിവളർത്തലിൽ അഭയം തേടിയെങ്കിലും നിരാശരാകേണ്ട അവസ്ഥയാണുണ്ടായത്.

വേനലിൽ മുൻകാലങ്ങളിലെപ്പോലെ പാലുത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം കാലിത്തീ​റ്റവില ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനകം വിലയുടെ ഗ്രാഫ് കുത്തനെ ഉയർന്നു.

ഉയർന്ന വില

50 കിലോ പായ്ക്ക​റ്റിന്

ഏ​റ്റവുമൊടുവിൽ 1120 രൂപ ,

1120 രൂപ,

1150 രൂപ എന്നിങ്ങനെ വില ഉയർന്നു

അവണാകുഴി

രാമപുരം

അതിയന്നൂർ

മാരായമുട്ടം

മാമ്പഴക്കര

ഓലത്താന്നി

കാഞ്ഞിരംകുളം

മറ്റ് കാരണങ്ങൾ

1തീറ്റപ്പുൽ കിട്ടാനില്ല

2.തമിഴ്നാട്ടിൽ നിന്നും വയ്ക്കോൽ ഇറക്കുമതി കുറഞ്ഞു

3.ഉത്പാദന ക്ഷമത കൂടിയ ഇനം കാലികളുടെ ലഭ്യതക്കുറവ്

4.പ്രതിരോധ കുത്തിവെയ്പ്പിലെ അജ്ഞത

5. സംയോജിത ഡയറി ഫാമുകളുടെ അഭാവം

6.ശാസ്ത്രീയമായ പരിപാലരീതിയുടെ അഭാവം

7.അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിലകുറഞ്ഞ പാൽ

പാലിനു വില വില കൂട്ടിയാൽ

1.ഉപഭോക്താക്കളുടെ എതിർപ്പുണ്ടാകും,

2. അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്കു പാലൊഴുകും.

3.ക്ഷീരമേഖല തന്നെ തകർന്നടിയും

2011 മുതൽ 2017 ഫെബ്രുവരിവരെ മിൽമ അഞ്ചു തവണ വില കൂട്ടി. കർഷകർക്കു വിലയിൽ ലഭിച്ച വർദ്ധന ലി​റ്ററിന് 14.55 രൂപ. ഈ വർദ്ധനയോടെ കാലിവളർത്തൽ ആദായകരമായി. മിൽമ ലിറ്ററിന് കർഷകനു നൽകുന്ന വില ശരാശരി 35 രൂപ.

അതേസമയം തമിഴ്‌നാട്ടിൽ 23 രൂപയ്ക്ക് ഒരു ലിറ്റർ പാൽ കിട്ടും.

23 രൂപയ്ക്കു വാങ്ങുന്ന പാൽ ഇവിടത്തെ ക്ഷീര കർഷകർക്ക് പശുവളർത്താതെ തന്നെ കുറഞ്ഞത് 42 രൂപയ്ക്ക് വിൽക്കാം. ലാഭം ഇരട്ടി.

പ്രതികരണം

കാലിത്തീറ്റയുടെ അമിത വിലവർദ്ധന പിൻവലിക്കണം.കാലിത്തീറ്റയ്ക്ക് 103 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതു കാരണം ക്ഷീര കർഷകർ പശുവളർത്തലിൽ നിന്നും പിൻതിരിയേണ്ട ഗതികേടിലാണ്.

ജോസ് ഫ്രാങ്ക്ലിൻ

(നെയ്യാറ്റിൻകര താലൂക്ക് ക്ഷീര കർഷക സഹകരണ സംഘം പ്രസിഡന്റ്).