agu01a

ആറ്റിങ്ങൽ: മാനവസേവ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ ഭരത് ഗോപി അവാർഡ് ചലച്ചിത്രതാരം വിനീതിന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി സമ്മാനിച്ചു.‌ 25,001 രൂപയും ശില്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. പൊയ്‌കമുക്ക് തീപ്പെട്ടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മാനവസേവ പുരസ്‌കാരം സി.പി.എം ആറ്റിങ്ങൽ ഏരിയാസെക്രട്ടറി അഡ്വ. എസ്. ലെനിന് നൽകി. മാനവസേവ പ്രത്യേക ജൂറി പുരസ്‌കാരം സിനിമാതാരം ധന്യാമേരി വർഗീസിനും,​ മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ലേഖകൻ വിജയൻ പാലാഴിക്കും, വൈദ്യശാസ്ത്ര പുര‌‌സ്‌കാരം മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹെൽത്ത് സെന്ററിലെ ഡോ. ലക്ഷ്മി ജി.ജിക്കും, കർമ്മശ്രേഷ്ഠ പുരസ്‌കാരം പൊലീസ് ഇൻസ്‌പെക്ടർ ഷാജിക്കും, ഗുരുശ്രേഷ്ഠ പുരസ്‌കാരം അവനവഞ്ചേരി എച്ച്.എസ് അദ്ധ്യാപിക ഡി. ശരണ്യാ ദേവിനും നൽകി. ചടങ്ങിൽ ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,​ സൊസൈറ്റി പ്രസിഡന്റ് പൊയ്‌കമുക്ക് ഹരി, ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.